തി​രു​വ​ന​ന്ത​പു​രം: ന​രു​വാ​മ്മൂ​ട്ടി​ല്‍ പോ​ളി​ടെ​ക്നി​ക് വി​ദ്യാ​ര്‍​ഥി​നിയെ മരിച്ച നിലയിൽ കണ്ടെത്തി. ന​രു​വാ​മൂ​ട് സ്വ​ദേ​ശി മ​ഹി​മ സു​രേ​ഷ് (20) ആ​ണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം വീ​ടി​നു​ള്ളി​ല്‍ മ​ണ്ണെ​ണ്ണ​യൊ​ഴി​ച്ച് തീ​കൊ​ളു​ത്തി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.​പൊ​ള്ള​ലേ​റ്റ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ വി​ദ്യാ​ര്‍​ഥി​നി​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

വീ​ടി​നു​ള്ളി​ല്‍ നി​ന്ന് പു​ക​യും നി​ല​വി​ളി​യും കേ​ട്ട് ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​ര്‍ വീ​ടി​ന്‍റെ പി​ന്‍​വാ​തി​ല്‍ പൊ​ളി​ച്ച് അ​ക​ത്തു​ക​യ​റി​യാ​ണ് ആ​ശു​പ്ര​തി​യി​ല്‍ എ​ത്തി​ച്ച​ത്. കൈ​മ​നം വ​നി​ത പോ​ളി​ടെ​ക്നി​ക്കി​ലെ കൊ​മേ​ഴ്സ്യ​ല്‍ പ്രാ​ക്ടീ​സ് ര​ണ്ടാം വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​നി​യും യൂ​ണി​യ​ന്‍ മാ​ഗ​സി​ന്‍ എ​ഡി​റ്റ​റു​മാ​ണ് മ​ഹി​മ.

മൃ​ത​ദേ​ഹം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ്ര​തി സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.