വിംബിൾഡണിൽ വൻ അട്ടിമറി; ഡാനില്‍ മെദ്വദേവ് പുറത്ത്
Monday, June 30, 2025 10:57 PM IST
ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നീസ് ആദ്യ റൗണ്ടില്‍ പരാജയപ്പെട്ട് മുന്‍ യുഎസ് ഓപ്പണ്‍ ചാമ്പ്യനായ ഡാനില്‍ മെദ്വദേവ് പുറത്തായി. സ്കോര്‍ 7-6(7-2), 3-6, 7-6(7-3), 6-2. ഫ്രഞ്ച് താരം ബെഞ്ചമിന്‍ ബോണ്‍സിയാണ് താരത്തെ അട്ടിമറിച്ചത്.
നാലുസെറ്റുകള്‍ നീണ്ട പോരാട്ടത്തിനൊടുക്കമാണ് ബെഞ്ചമിന്‍ മെദ്വദേവിനെ തോല്‍പ്പിച്ചത്. കടുത്ത പോരാട്ടത്തിനൊടുക്കം ടൈബ്രേക്കറിലേക്കാണ് ബോണ്‍സി ആദ്യ സെറ്റ് സ്വന്തമാക്കുന്നത്. എന്നാല്‍ രണ്ടാം സെറ്റില്‍ മെദ്വദേവ് തിരിച്ചുവന്നു. 6-3 എന്ന സ്കോറിനാണ് സെറ്റ് സ്വന്തമാക്കിയത്.
മൂന്നാം സെറ്റിലും ടൈബ്രേക്കറില്‍ മുന്നേറിയ ഫ്രഞ്ച് താരം വീണ്ടും മുന്നിലെത്തി. നാലാം സെറ്റിലും മികവോടെ റാക്കറ്റേന്തിയ ബോണ്‍സി മുന്‍ യുഎസ് ഓപ്പണ്‍ ജേതാവിനെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചു. 6-2 എന്ന സ്കോറിന് സെറ്റും മത്സരവും താരം സ്വന്തമാക്കി.