തൃശൂർ കുതിരാനിൽ ലോറി ബൈക്കിലിടിച്ച് അപകടം; രണ്ട് പേർ മരിച്ചു
Monday, June 30, 2025 12:18 AM IST
തൃശൂർ: കുതിരാനിൽ ലോറി ബൈക്കിലിടിച്ച് രണ്ട് പേർ മരിച്ചു. കുതിരാനിൽ വഴുക്കുംപാറ പാലത്തിന് മുകളിൽ ബൈക്കിന് പിന്നിൽ പാൽ വണ്ടിയിടിച്ചായിരുന്നു അപകടം.
പാലക്കാട് നിന്നും തൃശൂരിലേക്ക് വരുന്ന ട്രക്കാണ് അപകടത്തില്‍പ്പെട്ടത്. ബൈക്ക് യാത്രികരായ യുവാവും യുവതിയുമാണ് മരിച്ചത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.