നവി മുംബൈയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
Sunday, June 29, 2025 2:59 PM IST
മുംബൈ: മഹാരാഷ്ട്രയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. നവി മുംബൈയിലാണ് സംഭവം. ജനിച്ച് മൂന്ന് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ബാസ്ക്കറ്റിനുള്ളിൽ നിന്നുമാണ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.
സാമ്പത്തിക പ്രശ്നം കാരണം കുഞ്ഞിനെ വളർത്താൻ സാധിക്കില്ലെന്നും ചെയ്തതിന് മാപ്പ് അപേക്ഷിച്ചും കുഞ്ഞിന്റെ മാതാപിതാക്കൾ ഇംഗ്ലീഷിൽ എഴുതിയ ക്ഷമാപണക്കുറിപ്പ് ബാസ്ക്കറ്റിനുള്ളിൽ വച്ചിരുന്നു. നവി മുംബൈയിലെ പൻവേലിലെ ടക്കാ കോളനിയിലെ വഴിവക്കിൽ ഉപേക്ഷിച്ച കുഞ്ഞിനെ പ്രദേശവാസിയാണ് കണ്ടെത്തിയത്.
ഉടൻതന്നെ സ്ഥലത്തെത്തിയ പോലീസ് കുഞ്ഞിനെ സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റി. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണ്. പോലീസ് കുഞ്ഞിന്റെ മാതാപിതാക്കളെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.