ഫ്ലോ​റി​ഡ: ച​രി​ത്രം പി​റ​ന്നു. ഇ​ന്ത്യ​ൻ ബ​ഹി​രാ​കാ​ശ സ​ഞ്ചാ​രി ശു​ഭാം​ശു ശു​ക്ല​യും സം​ഘ​വും അ​ന്താ​രാ​ഷ്ട്ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ല്‍ പ്ര​വേ​ശി​ച്ചു. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം നി​ലി​നാ​ണ് പേ​ട​കം നി​ല​യ​ത്തി​ലെ ഹാ​ർ​മ​ണി മോ​ഡ്യൂ​ളു​മാ​യി ഡോ​ക്ക് ചെ​യ്ത​ത്.

ര​ണ്ട് മ​ണി​ക്കൂ​ർ നീ​ണ്ട ന​ട​പ​ടി ക്ര​മ​ങ്ങ​ള്‍​ക്ക് ശേ​ഷ​മാ​ണ് സം​ഘം നി​ല​യ​ത്തി​നു​ള്ളി​ലേ​ക്ക് പ്ര​വേ​ശി​ച്ച​ത്. ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി​ട്ടാ​ണ് ഒ​രു ഇ​ന്ത്യ​ക്കാ​ര​ന്‍ അ​ന്താ​രാ​ഷ്ട്ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​ത്.

ഇ​നി​യു​ള്ള 14 ദി​വ​സം ആ​ക്‌​സി​യം ദൗ​ത്യാം​ഗ​ങ്ങ​ള്‍​ക്ക് ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ല്‍ ഗ​വേ​ഷ​ണ​ങ്ങ​ളു​ടെ​യും പ​രീ​ക്ഷ​ണ​ങ്ങ​ളു​ടെ​യും കാ​ല​മാ​ണ്. ഇ​ന്ന​ലെ​യാ​ണ് ശു​ഭാം​ശു ശു​ക്ല അ​ട​ക്കം നാ​ല് പേ​ര്‍ ആ​ക്സി​യം 4 ദൗ​ത്യ​ത്തി​ല്‍ അ​ന്താ​രാ​ഷ്ട്ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ലേ​ക്ക് യാ​ത്ര തി​രി​ച്ച​ത്.

സ്പേ​സ് എ​ക്‌​സി​ന്‍റെ ഗ്രേ​സ് ക്രൂ ​ഡ്രാ​ഗ​ണ്‍ പേ​ട​ക​ത്തി​ലാ​യി​രു​ന്നു ഇ​വ​രു​ടെ യാ​ത്ര. മു​തി​ർ​ന്ന അ​മേ​രി​ക്ക​ൻ ആ​സ്ട്ര​നോ​ട്ട് പെ​ഗ്ഗി വി​റ്റ്സ​ൺ, പോ​ള​ണ്ട് സ്വ​ദേ​ശി സ്ലാ​വോ​സ് ഉ​സ്നാ​ൻ​സ്കി, ഹം​ഗ​റി​യി​ൽ നി​ന്നു​ള്ള ടി​ബോ​ർ കാ​പു എ​ന്നി​വ​രാ​ണ് ആ​ക്‌​സി​യം 4 ദൗ​ത്യ സം​ഘ​ത്തി​ലു​ള്ള മ​റ്റം​ഗ​ങ്ങ​ള്‍.

ആ​ക്‌​സി​യം സ്‌​പേ​സി​ന്‍റെ യൂ​ട്യൂ​ബ് ചാ​ന​ലി​ല്‍ പേ​ട​കം നി​ല​യ​വു​മാ​യി ഡോ​ക്ക് ചെ​യ്യു​ന്ന​തി​ന്‍റെ​യും സം​ഘം നി​ല​യ​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തി​ന്‍റെ​യും ദൃ​ശ്യ​ങ്ങ​ൾ ത​ത്സ​മ​യം സം​പ്രേ​ഷ​ണം ചെ​യ്തി​രു​ന്നു.