പുതുക്കുറിച്ചിയിൽ വള്ളം മറിഞ്ഞ് അപകടം; ഒരാളെ കാണാതായി
Thursday, June 26, 2025 9:05 AM IST
തിരുവനന്തപുരം: പുതുക്കുറിച്ചിയിൽ വള്ളം മറിഞ്ഞ് ഒരാളെ കടലിൽ കാണാതായി. പുതുക്കുറിച്ചി തൈരുവിൽ തൈവിളാകം വീട്ടിൽ ആന്റണിയെ(65) ആണ് കാണാതായത്.
മത്സ്യത്തൊഴിലാളികളും കോസ്റ്റൽ പോലീസും മറൈൻ എൻഫോഴ്സ്മെന്റും ചേർന്ന് തെരച്ചിൽ തുടരുകയാണ്. ഇന്ന് പുലർച്ചെ മത്സ്യബന്ധനത്തിനായി പോകുമ്പോഴായിരുന്നു അപകടം.
നാലുപേരാണ് വള്ളത്തിലുണ്ടായിരുന്നത്. മറ്റ് മൂന്നുപേർ നീന്തി രക്ഷപ്പെട്ടു.