കെഎസ്യു പ്രവർത്തകർക്ക് മർദനം; തിരുവനന്തപുരം ജില്ലയിൽ വ്യാഴാഴ്ച വിദ്യാഭ്യാസബന്ദ്
Wednesday, June 25, 2025 11:42 PM IST
തിരുവനന്തപുരം: ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധത്തിനിടെ കെഎസ്യു ജില്ലാ പ്രസിഡന്റ് ഉൾപ്പടെയുള്ളവർക്ക് മർദനമേറ്റതിൽ പ്രതിഷേധിച്ച് തിരുവനന്തപുരം ജില്ലയിൽ വ്യാഴാഴ്ച വിദ്യാഭ്യാസബന്ദ് പ്രഖ്യാപിച്ചു.
കേരള സര്‍വകലാശാല സെനറ്റ് ഹാളില്‍ നടന്ന പരിപാടിക്കിടെയാണ് ഗവര്‍ണര്‍ക്കെതിരെ കെഎസ്യു പ്രതിഷേധിച്ചത്. സംഘർഷത്തിൽ കെഎസ്യു ജില്ലാ പ്രസിഡന്റ് ഗോപു നെയ്യാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് മര്‍ദനമേറ്റിരുന്നു.
ആര്‍എസ്എസ് - യുവമോര്‍ച്ച പ്രവർത്തകരാണ് തങ്ങളെ ആക്രമിച്ചതെന്നും ഇതിൽ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസബന്ദ് പ്രഖ്യാപിച്ചതെന്നും കെഎസ്യു നേതാക്കൾ പറഞ്ഞു.