നിലമ്പൂർ ഫലം: ഭരണ വിരുദ്ധ വികാരമില്ലെന്ന് സിപിഎം വിലയിരുത്തൽ
Wednesday, June 25, 2025 9:50 PM IST
തിരുവനന്തപുരം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് പരാജയപ്പെട്ടെങ്കിലും ഭരണ വിരുദ്ധ വികാരം ഉണ്ടായിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. നിലമ്പൂരിൽ രാഷ്ട്രീയ പോരാട്ടമാണ് നടത്തിയത്.
ബിജെപി വോട്ടുകളും കോൺഗ്രസിലേക്ക് പോയി. സിപിഎം അനുഭാവി വോട്ടുകളിൽ ഒരു ഭാഗം അൻവറിന് ലഭിച്ചു. എന്നാൽ ഇടതുപക്ഷത്തിന്റെ അടിസ്ഥാന വോട്ടുകളിൽ ചോർച്ചയുണ്ടായിട്ടില്ലെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി.
ജമാഅത്തെ ഇസ്ലാമി വർഗീയ കാർഡ് ഇറക്കി. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം നടന്നുവെന്നും സെക്രട്ടേറിയറ്റ് വിലയിരുത്തി. വ്യാഴാഴ്ച ചേരുന്ന സംസ്ഥാന സമിതി യോഗം ഉപതെരഞ്ഞെടുപ്പു തോൽവി വിശദമായി പരിശോധിക്കും.