പത്തനംതിട്ടയില്‍ പ്ലസ് ടൂ വിദ്യാര്‍ഥിക്ക് മര്‍ദനമേറ്റ സംഭവം; പോലീസ് കേസെടുത്തു
Wednesday, June 25, 2025 2:21 PM IST
പത്തനംതിട്ട: എഴുമറ്റൂരില്‍ പ്ലസ് ടൂ വിദ്യാര്‍ഥിയെ സഹപാഠികള്‍ മര്‍ദിച്ച സംഭവത്തില്‍ പെരുമ്പെട്ടി പോലീസ് കേസെടുത്തു. രക്ഷിതാക്കള്‍ നല്കിയ പരാതിയിലാണ് നടപടി.
മാക്കാട് ഊന്നുകല്ലില്‍ പുത്തന്‍വീട്ടില്‍ അഭിനവിന് മര്‍ദനമേറ്റെന്ന പരാതിയിലാണ് കേസ്. എഴുമറ്റൂര്‍ ഗവ ഹയര്‍ സെക്കണ്ടറി സ്കൂളിലെ വിദ്യാര്‍ഥിയായ അഭിനവിനെ സഹപാഠികള്‍ മര്‍ദിച്ചെന്നായിരുന്നു പരാതി.
അഞ്ച് വിദ്യാര്‍ഥികള്‍ ചേര്‍ന്ന് സ്റ്റാഫ് റൂമിന് മുന്നില്‍വച്ച് ആക്രമിക്കുകയായിരുന്നെന്ന് പരാതിയില്‍ പറയുന്നു. അഭിനവിന്റെ കണ്ണിലും ചെവിയിലും നെറ്റിയിലും സാരമായി പരിക്കേറ്റിരുന്നു.