തലമുറകളോളം നിലനിൽക്കുന്ന ചരിത്രവിജയം ഇസ്രയേൽ നേടിയെന്ന് ബെഞ്ചമിൻ നെതന്യാഹു
Wednesday, June 25, 2025 5:34 AM IST
ടെൽ അവീവ്:തലമുറകളോളം നിലനിൽക്കുന്ന ചരിത്രവിജയം ഇസ്രയേൽ നേടിയെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.
എന്നാൽ, ഹമാസിനെ പരാജയപ്പെടുത്തണമെന്നും ഗാസയിലെ എല്ലാ ബന്ദികളെയും തിരിച്ചുകൊണ്ടുവരണമെന്നും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.
പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ വീഡിയോ പ്രസ്താവനയിൽ, പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെക്കാൾ മികച്ച ഒരു സുഹൃത്ത് ഇസ്രായേലിന് വൈറ്റ് ഹൗസിൽ ഉണ്ടായിട്ടില്ലെന്ന് നെതന്യാഹു കൂട്ടിച്ചേർത്തു.