ഫിഫ ക്ലബ് ലോകകപ്പ്: പിഎസ്ജിക്ക് തകർപ്പൻ ജയം
Tuesday, June 24, 2025 3:08 AM IST
വാഷിംഗ്ടൺ: ഫിഫ ക്ലബ് ലോകകപ്പിൽ പിഎസ്ജിക്ക് തകർപ്പൻ ജയം. തിങ്കളാഴ്ച നടന്ന മത്സരത്തിൽ സിയാറ്റിൽ സൗണ്ടേഴ്സിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു.
ക്വവിച്ച ക്വരറ്റ്സ്കെലിയയും അഷ്റഫ് ഹക്കീമിയും ആണ് പിഎസ്ജിക്കായി ഗോളുകൾ നേടിയത്. ക്വരറ്റ്സ്കെലിയ 35-ാം മിനിറ്റിലും ഹക്കീമി 66-ാം മിനിറ്റിലുമാണ് ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ പിഎസ്ജിക്ക് ആറ് പോയിന്റായി. ഗ്രൂപ്പ് ബിയിൽ പിഎസ്ജ് നിലവിൽ ഒന്നാം സ്ഥാനത്ത്.