തി​രു​വ​ന​ന്ത​പു​രം: സി​നി​മാ​ന​യ രൂ​പീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച കോ​ൺ​ക്ലേ​വ് ഓ​ഗ​സ്റ്റ് ര​ണ്ട്, മൂ​ന്ന് തീ​യ​തി​ക​ളി​ൽ ന​ട​ത്തും. നി​യ​മ​സ​ഭാ സ​മു​ച്ച​യ​ത്തി​ലെ ശ​ങ്ക​ര നാ​രാ​യ​ണ​ന്‍ ത​മ്പി ഹാ​ളി​ല്‍ ന​ട​ത്തു​ന്ന കോ​ണ്‍​ക്ലേ​വ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.

ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ലെ ചി​ല​ഭാ​ഗ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തോ​ടെ​യാ​ണ് സി​നി​മാ കോ​ൺ​ക്ലേ​വ് സ​ജീ​വ ച​ർ​ച്ച​യാ​യ​ത്. സാം​സ്കാ​രി​ക വ​കു​പ്പ് കൊ​ച്ചി​യി​ൽ ക​ഴി​ഞ്ഞ ന​വം​ബ‌​ർ 23ന് ​ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച കോ​ൺ​ക്ലേ​വ് ഗോ​വ അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ന്‍റെ പേ​രി​ൽ മാ​റ്റി​വ​യ്ക്കു​ക​യാ​യി​രു​ന്നു.

സി​നി​മ​യു​ടെ വി​വി​ധ വ​ശ​ങ്ങ​ള്‍ സ​മ​ഗ്ര​മാ​യി ച​ര്‍​ച്ച ചെ​യ്യു​ന്ന കോ​ണ്‍​ക്ലേ​വി​ല്‍ സി​നി​മാ​ന​യം രൂ​പീ​ക​രി​ച്ച 17 സം​സ്ഥാ​ന​ങ്ങ​ളി​ലെ പ്ര​തി​നി​ധി​ക​ള്‍ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ പ​ങ്കെ​ടു​ക്കും.