വീട്ടുകാർക്കൊപ്പം കായലില്‍ കുളിക്കുന്നതിനിടെ വിദ്യാർഥിനി മുങ്ങി മരിച്ചു
Monday, June 23, 2025 5:54 PM IST
മലപ്പുറം: കുടുംബാംഗങ്ങളുമൊത്ത് വീട്ടിന് സമീപത്തെ കായലില്‍ കുളിക്കുന്നതിനിടെ വിദ്യാര്‍ഥിനി മുങ്ങി മരിച്ചു. ഇരിങ്ങാവൂര്‍-മണ്ടകത്തില്‍ പറമ്പില്‍ പാറപറമ്പില്‍ മുസ്തഫയുടെ മകള്‍ ഫാത്തിമ മിന്‍ഹ (13) ആണ് മരിച്ചത്.
വളവന്നൂര്‍ ബാഫഖി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ് മിൻഹ. ഞായറാഴ്ച ഉച്ചയ്ക്ക് മാതാവിനും മറ്റു കുടുംബങ്ങള്‍ക്കൊപ്പം വീടിന് സമീപത്തെ കായലില്‍ കുളിക്കുന്നതിനടിയായിരുന്നു അപകടം. കുട്ടിയെ ഉടൻ കരക്കെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.