മ​ല​പ്പു​റം: നി​ല​മ്പൂ​ര്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം പൂ​റ​ത്തു​വ​രു​മ്പോ​ള്‍ ത​ക​ര്‍​ന്ന​ടി​ച്ച് എ​ല്‍​ഡി​എ​ഫ്. വോ​ട്ടെ​ണ്ണ​ലിന്‍റെ ഒ​രു ഘ​ട്ട​ത്തി​ലും എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി എം.​സ്വ​രാ​ജി​ന് ലീ​ഡ് നേ​ടാ​നാ​യി​ല്ല.

സ്വ​ന്തം പ​ഞ്ചാ​യ​ത്താ​യ പോ​ത്തു​ക​ല്ലി​ലും സ്വ​രാ​ജി​ന് ലീ​ഡ് നേ​ടാ​നാ​യി​ല്ല. ഇ​വി​ടെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ആ​ര്യാ​ട​ന്‍ ഷൗ​ക്ക​ത്തി​ന് 425 വോ​ട്ടി​ന്‍റെ ലീ​ഡു​ണ്ട്.

വോ​ട്ടെ​ണ്ണ​ല്‍ അ​വ​സാ​ന​ഘ​ട്ട​ത്തി​ലേ​ക്ക് അ​ടു​ക്കു​മ്പോ​ള്‍ ഷൗ​ക്ക​ത്തി​ന്റെ ലീ​ഡ് 11043 ആ​യി ഉ​യ​ര്‍​ന്നു. 62284 വോ​ട്ടു​ക​ളാ​ണ് ഷൗ​ക്ക​ത്തി​ന് ല​ഭി​ച്ച​ത്. സ്വ​രാ​ജ് 51241 വോ​ട്ടു​ക​ള്‍ നേ​ടി.

പി.​വി.​അ​ന്‍​വ​റി​ന് 15730 വോ​ട്ടു​ക​ള്‍ നേ​ടാ​നാ​യി. എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി മോ​ഹ​ന്‍ ജോ​ര്‍​ജി​ന് 6727 വോ​ട്ടു​ക​ള്‍ മാ​ത്ര​മാ​ണ് ആ​കെ ല​ഭി​ച്ച​ത്.