ആയിരം കടന്ന് യുഡിഎഫ് ലീഡ്; ഷൗക്കത്ത് 1243 വോട്ടുകൾക്ക് മുന്നിൽ
Monday, June 23, 2025 8:58 AM IST
മലപ്പുറം: നിലന്പൂർ ഉപതെരഞ്ഞെടുപ്പിന്റെ ആദ്യ രണ്ട് റൗണ്ട് വോട്ടെണ്ണലിൽ ലീഡ് തുടർന്ന് യുഡിഎഫ്. നിലവിൽ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന് ഷൗക്കത്ത് 1243 വോട്ടുകൾക്ക് മുന്നിലാണ്.
7683 വോട്ടുകളാണ് ഇതുവരെ ഷൗക്കത്തിന് ലഭിച്ചത്. എൽഡിഎഫ് സ്ഥാനാർഥി എം.സ്വരാജിന് 6440 വോട്ടുകളും പി.വി.അൻവറിന് 2866 വോട്ടുകളുമാണ് ലഭിച്ചത്. എൻഡിഎ സ്ഥാനാർഥി മോഹൻ ജോർജിന് 1117 വോട്ടുകളാണ് ലഭിച്ചത്.
ആദ്യത്തെ ഏഴ് റൗണ്ടുകൾ യുഡിഎഫ് വലിയ മുന്നേറ്റം പ്രതീക്ഷിക്കുന്ന മേഖലകളാണ്. അതിനു ശേഷമാണ് ഇടതു സ്വാധീന മേഖലകൾ വരുന്നത്. എന്‍ഡിഎ സ്ഥാനാര്‍ഥി മോഹന്‍ ജോര്‍ജിനും ആദ്യ റൗണ്ടില്‍ വോട്ട് കുറഞ്ഞിട്ടുണ്ട്. എൽഡിഎഫ് സ്വതന്ത്രൻ ആയിരുന്ന പി.വി. അൻവർ എംഎൽഎ സ്ഥാനം രാജവച്ചതിനെ തുടർന്നാണ് നിലന്പൂരിൽ തെരഞ്ഞെടുപ്പ് നടന്നത്.