തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ലാ​ന്‍​ഡിം​ഗി​നി​ടെ വി​മാ​ന​ത്തി​ല്‍ പ​ക്ഷി​യി​ടി​ച്ചു. ഡ​ല്‍​ഹി - തി​രു​വ​ന​ന്ത​പു​രം എ​യ​ര്‍ ഇ​ന്ത്യ വി​മാ​നം ലാ​ന്‍​ഡ് ചെ​യ്യാ​ന്‍ 200 അ​ടി ഉ​യ​ര​ത്തി​ല്‍ നി​ല്‍​ക്കു​മ്പോ​ഴാ​ണ് വി​മാ​ന​ത്തി​ല്‍ പ​ക്ഷി​യി​ടി​ച്ച​ത്.

സു​ര​ക്ഷി​ത​മാ​യ ലാ​ന്‍​ഡ് ചെ​യ്ത വി​മാ​ന​ത്തി​ന്‍റെ പൈ​ല​റ്റ് ഇ​ക്കാ​ര്യം റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ക​യാ​യി​രു​ന്നു. പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ല്‍ വി​മാ​ന​ത്തി​ല്‍ കേ​ടു​പാ​ടി​ല്ലെ​ങ്കി​ലും വി​ശ​ദ പ​രി​ശോ​ധ​ന ആ​വ​ശ്യ​മാ​യ​തി​നെ തു​ട​ര്‍​ന്ന് ഡ​ല്‍​ഹി​യി​ലേ​ക്ക് ഇ​ന്നു​ള്ള മ​ട​ക്ക​യാ​ത്ര റ​ദ്ദാ​ക്കി.

യാ​ത്ര​ക്കാ​രെ ഹോ​ട്ട​ലി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്. തി​ങ്ക​ളാ​ഴ്ച വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​ക്കു​ശേ​ഷം വി​മാ​നം തി​രി​കെ ഡ​ല്‍​ഹി​ക്ക് പ​റ​ക്കും.