യുഡിഎഫിൽ നിന്നും സ്വരാജിന് ക്രോസ് വോട്ട് ചെയ്തിട്ടുണ്ടെന്ന് പി.വി. അൻവർ
Sunday, June 22, 2025 10:08 PM IST
നിലന്പൂർ: വോട്ടെണ്ണലിനു മണിക്കൂറുകൾ മാത്രം ശേഷിക്കെ യുഡിഎഫ് ക്രോസ് വോട്ട് ചെയ്തുവെന്ന ആരോപണവുമായി പി.വി. അൻവർ. തനിക്ക് ലഭിക്കേണ്ടിയിരുന്ന പതിനായിരത്തോളം വോട്ടുകൾ ആര്യാടൻ ഷൗക്കത്ത് ജയിക്കുമെന്ന് കണ്ട് യുഡിഎഫിൽ നിന്നും എം. സ്വരാജിന് ലഭിച്ചുവെന്നാണ് ആരോപണം.
മണ്ഡലത്തിൽ ഇന്ന് നടത്തിയ ഫീൽഡ് സ്റ്റഡിയിൽനിന്നാണ് തനിക്ക് ഇക്കാര്യം മനസിലായതെന്നും അൻവർ ഫേസ്ബുക്കിൽ കുറിച്ചു.
തിങ്കളാഴ്ച രാവിലെ എട്ട് മുതൽ വോട്ട് എണ്ണിത്തുടങ്ങി ആദ്യ മണിക്കൂറുകളിൽ പുറത്തുവരുന്നത് പോസ്റ്റൽ ബാലറ്റ് എണ്ണിയ ഫലങ്ങളായിരിക്കും. ആ സമയത്ത് വരുന്ന ഫലത്തിൽ ആരും നിരാശരാകരുതെന്നും അൻവർ പറഞ്ഞു.
യുഡിഎഫ് ക്രോസ് വോട്ട് ചെയ്തുവെങ്കിലും അതിനെയും മറികടന്ന് താൻ വിജയിക്കുമെന്നും അൻവർ പറഞ്ഞു.