തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സെ​ക്ര​ട്ട​റി​ക്ക് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി തി​ങ്ക​ളാ​ഴ്ച വി​ദ്യാ​ഭ്യാ​സ ബ​ന്ദി​ന് ആ​ഹ്വാ​നം ചെ​യ്ത് എ​ബി​വി​പി. സം​സ്ഥാ​ന​ത്തു​ട​നീ​ളം ത​ങ്ങ​ളു​ടെ സ​മ​ര​ങ്ങ​ള്‍​ക്കെ​തി​രേ ന​ട​ക്കു​ന്ന പോ​ലീ​സ് അ​തി​ക്ര​മ​ങ്ങ​ളു​ടെ​കൂ​ടി പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് സ​മ​ര​മെ​ന്ന് എ​ബി​വി​പി അ​റി​യി​ച്ചു.

പി​എം ശ്രീ ​പ​ദ്ധ​തി​യി​ല്‍ സ​ര്‍​ക്കാ​ര്‍ ഒ​പ്പു​വ​യ്ക്ക​ണ​മെ​ന്ന് അ​വ​ശ്യ​പ്പെ​ട്ട് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി എ​ബി​വി​പി ന​ട​ത്തു​ന്ന സ​മ​ര​ങ്ങ​ളെ പാ​ര്‍​ട്ടി ഗു​ണ്ട​ക​ളെ ഉ​പ​യോ​ഗി​ച്ച് അ​ടി​ച്ച​മ​ര്‍​ത്താ​നാ​ണ് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി ശ്ര​മി​ക്കു​ന്ന​തെ​ന്ന് എ​ബി​വി​പി പ്ര​സ്താ​വ​ന​യി​ല്‍ അ​റി​യി​ച്ചു.

ഇ​തി​ന് ഉ​ദാ​ഹ​ര​മാ​ണ് ശ​നി​യാ​ഴ്ച രാ​ത്രി​യി​ല്‍ ത​മ്പാ​നൂ​രി​ല്‍ എ​ബി​വി​പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി​ക്ക് നേ​രെ ഉ​ണ്ടാ​യ അ​ക്ര​മ​ണം. അ​ന്‍​പ​തോ​ളം വ​രു​ന്ന പാ​ര്‍​ട്ടി ഗു​ണ്ട​ക​ള്‍ പോ​ലീ​സി​ന് മു​ന്നി​ല്‍ വ​ച്ചാ​ണ് അ​തി​ക്രൂ​ര​മാ​യ അ​ക്ര​മം അ​ഴി​ച്ചു​വി​ട്ട​തെ​ന്നും സം​ഘ​ട​ന ആ​രോ​പി​ച്ചു.