വാ​ല്‍​പ്പാ​റ: വി​ൽ​പ്പ​ന​യ്ക്കാ​യി എ​ത്തി​ച്ച ആ​ന​ക്കൊ​മ്പു​മാ​യി അ​ഞ്ച് പേ​രെ ത​മി​ഴ്നാ​ട് വ​നം​വ​കു​പ്പ് അ​റ​സ്റ്റ് ചെ​യ്തു. താ​യ്മു​ടി എ​സ്റ്റേ​റ്റി​ലെ മ​ണി​ക​ണ്ഠ​ൻ (47), എ​സ്റ്റേ​റ്റി​ലെ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രാ​യ പ്രേ​മ​ദാ​സ് (29), റാ​മ​ർ (35), ബ്രോ​ക്ക​ർ​മാ​രാ​യ രാ​ജ, ദേ​വ​ബാ​ല എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

വാ​ൽ​പ്പാ​റ അ​യ്യ​ർ​വാ​ടി എ​സ്റ്റേ​റ്റി​നു സ​മീ​പ​ത്തു നി​ന്ന് അ​റ​സ്റ്റി​ലാ​യ ഇ​വ​രെ ചോ​ദ്യം ചെ​യ്തു​വ​രു​ക​യാ​ണ്. ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. പി​ടി​യി​ലാ​യ മ​ണി​ക​ണ്ഠ​ൻ 2021ൽ ​സ​മാ​ന​മാ​യ കേ​സി​ൽ പ്ര​തി​യാ​ണ്.

ഇ​വ​ർ സ​ഞ്ച​രി​ച്ച കാ​റും വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ പി​ടി​ച്ചെ​ടു​ത്തു. പ്ര​തി​ക​ൾ​ക്ക് എ​വി‌​ടെ നി​ന്ന് ആ​ന​ക്കൊ​മ്പ് ല​ഭി​ച്ചു​വെ​ന്ന് ക​ണ്ടെ​ത്തു​ന്ന​തി​നാ​യി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.