സര്‍ക്കാര്‍ തുക അനുവദിച്ചു; ആശമാർക്ക് മൂന്ന് മാസത്തെ ഓണറേറിയം നൽകും
Sunday, June 22, 2025 2:26 PM IST
തിരുവനന്തപുരം: ആശാവർക്കർമാർക്ക് മൂന്ന് മാസത്തെ ഓണറേറിയം അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള മാസങ്ങളിൽ ഓണറേറിയമായി നൽകേണ്ട തുകയാണ് മുൻകൂറായി അനുവദിച്ചത്.
സംസ്ഥാനത്തെ 26125 ആശാവര്‍ക്കര്‍മാര്‍ക്ക് 7000 രൂപ പ്രതിമാസം കിട്ടുന്ന വിധത്തിലാണ് തുക അനുവദിച്ചത്. ആറ് മാസത്തെ തുക മുൻകൂർ അനുവദിക്കണമെന്നാണ് നാഷണൽ ഹെൽത്ത് മിഷൻ ഡയറക്ടര്‍ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നത്.
അതിൽ പകുതി തുകയാണ് ഇപ്പോൾ അനുവദിച്ചിട്ടുള്ളത്. ഓണറേറിയം കുടിശിക ഇല്ലാതെ ലഭ്യമാക്കുന്നതിനൊപ്പം നിലവിലെ തുക വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ആശാവര്‍ക്കര്‍മാര്‍ സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്നത്.