ഇസ്രയേലിനു വേണ്ടി ചാരവൃത്തി: യുവാവിനെ വധശിക്ഷയ്ക്ക് വിധേയനാക്കി ഇറാൻ
Sunday, June 22, 2025 2:23 PM IST
ടെഹ്റാൻ: ഇറാനിൽ ഇസ്രയേലിനു വേണ്ടി ചാരവൃത്തി നടത്തിയെന്നാരോപിച്ച് ഒരാളെ വധശിക്ഷയ്ക്കു വിധേയനാക്കി. ഇറാന്റെ ഇന്റലിജൻസിന് രഹസ്യങ്ങൾ ഇസ്രയേലിന് ചോർത്തിനല്കിയെന്നാരോപിച്ചാണ് മജീദ് മൊസെയ്ബി എന്നയാൾക്ക് വധശിക്ഷ നൽകിയത്.
വധശിക്ഷ ഇന്ന് നടപ്പാക്കിയതായി ഇറാന് മാധ്യമമായ ‘മിസാൻ’ റിപ്പോർട്ട് ചെയ്തു. ഇസ്രയേൽ ചാരസംഘടനായ മൊസാദിന് മജീദ് നിർണായക രഹസ്യങ്ങൾ കൈമാറിയെന്നാണ് ആരോപണം. അതേസമയം, ഇയാളെ എപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നു വ്യക്തമായിട്ടില്ല.