കെഎസ്ആര്‍ടിസി സ്വിഫ്റ്റും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചു ; നിരവധിപേര്‍ക്ക് പരിക്ക്
Sunday, June 22, 2025 11:29 AM IST
ആലപ്പുഴ: കെഎസ്ആർടിസി സ്വിഫ്റ്റും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നിരവധിപേര്‍ക്ക് പരിക്ക്. ഞായറാഴ്ച രാവിലെ ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജ് ജംഗ്ഷനിലായിരുന്നു അപകടം.
പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
മന്ത്രി സജി ചെറിയാന്, കൊടിക്കുന്നില്‍ സുരേഷ് എംപി എന്നിവര്‍ അപകടസ്ഥലം സന്ദര്‍ശിച്ചു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് മന്ത്രി വ്യക്തമാക്കി.