ടെ​ൽ അ​വീ​വ്: അ​മേ​രി​ക്ക​യു​ടേ​ത് ധീ​ര​മാ​യ‌ ഇ​ട​പെ​ട​ലെ​ന്ന് ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു. ഇ​റാ​നി​ൽ അ​മേ​രി​ക്ക ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് നെ​ത​ന്യാ​ഹു​വി​നെ അ​റി​യി​ച്ചു.

നെ​ത​ന്യാ​ഹു അ​മേ​രി​ക്ക​യോ​ടു​ള്ള ന​ന്ദി അ​റി​യി​ച്ചു. അ​മേ​രി​ക്ക ഈ ​ഇ​ട​പെ​ട​ലി​ലൂ​ടെ ലോ​ക​ത്തെ കൂ​ടു​ത​ൽ സു​ര​ക്ഷി​ത​മാ​ക്കി എ​ന്ന് നെ​ത​ന്യാ​ഹു പ്ര​തി​ക​രി​ച്ചു.

യു​എ​സി​ന്‍റെ ഇ​റാ​ൻ ആ​ക്ര​മ​ണ​ത്തി​ന് പി​ന്നാ​ലെ ഇ​സ്ര​യേ​ൽ അ​തീ​വ ജാ​ഗ്ര​ത​യി​ലാ​ണ്. ഇ​റാ​നി​ലെ ഫോ​ർ​ദോ, ന​താ​ൻ​സ്, ഇ​സ്ഫ​ഹാ​ൻ എ​ന്നീ ആ​ണ​വ കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് അ​മേ​രി​ക്ക ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. വ​ലി​യ നാ​ശ​ന​ഷ്ട​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നാ​ണ് ഇ​റാ​ന്‍റെ അ​വ​കാ​ശ​വാ​ദം.