ഇറാനിൽ ഭൂചലനം; ആണവായുധ പരീക്ഷണം നടത്തിയതെന്ന് അഭ്യൂഹം
Sunday, June 22, 2025 3:26 AM IST
ടെഹ്റാന്: ഇറാനില്‍ ഭൂചലനം. വടക്കൻ ഇറാനിലെ സെംനാന്‍ മേഖലയിൽ ഭൂചലനമുണ്ടായത്. റിക്ടർ സ്കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ പത്ത് കിലോമീറ്റർ ചുറ്റളവിൽ പ്രകടമ്പനം ഉണ്ടായി.
ബഹിരാകാശ കേന്ദ്രവും മിസൈൽ സമുച്ചയവും നിലകൊള്ളുന്ന പ്രദേശത്തിന് സമീപമാണ് ഭൂചലനം ഉണ്ടായത്. ഇസ്രയേലുമായുള്ള സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ ഇറാൻ ആണവായുധ പരീക്ഷണം നടത്തിയതാണോ എന്ന അഭ്യൂഹം ഉയർന്നിട്ടുണ്ട്. ഭൂചലനത്തിൽ നാശനഷ്ടമുണ്ടായിട്ടില്ലെന്നാണ് വിവരം.
അതേസമയം ഇസ്രയേല്‍ ആക്രമണത്തില്‍ ഇറാനില്‍ ആണവ ശാസ്ത്രജ്ഞന് കൊല്ലപ്പെട്ടതായി ഇറാന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.