തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി നാ​യ​ക​നാ​യ ജാ​ന​കി vs സ്റ്റേ​റ്റ് ഓ​ഫ് കേ​ര​ള എ​ന്ന ചി​ത്ര​ത്തി​ന്‍റെ റി​ലീ​സ് മാ​റ്റി. സെ​ൻ​സ​ർ ബോ​ർ​ഡ് അ​നു​മ​തി നി​ഷേ​ധി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് റിലീസ് മാറ്റിയത്.

സി​നി​മ​യു​ടെ പേ​ര് മാ​റ്റാ​ൻ സെ​ൻ​സ​ർ​ബോ​ർ​ഡ് ആ​വ​ശ്യ​പ്പെ​ട്ടെ​ന്നാ​ണ് സൂ​ച​ന. ജൂ​ൺ 27 നാ​ണു സി​നി​മ​യു​ടെ വേ​ൾ​ഡ് വൈ​ഡ് റി​ലീ​സ് തീ​രു​മാ​നി​ച്ചി​രു​ന്ന​ത്.

പ്ര​വീ​ൺ നാ​രാ​യ​ണ​ന്റെ സം​വി​ധാ​ന​ത്തി​ൽ സു​രേ​ഷ് ഗോ​പി​യും അ​നു​പ​മ പ​ര​മേ​ശ്വ​ര​നും മു​ഖ്യ​വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്ന കോ​ർ​ട്ട് റൂം ​ത്രി​ല്ല​ർ ചി​ത്ര​മാ​യ ‘ജെ​എ​സ്കെ- ജാ​ന​കി vs സ്റ്റേ​റ്റ് ഓ​ഫ് കേ​ര​ള’ ജൂ​ൺ 27ന് ​ആ​ഗോ​ള റി​ലീ​സാ​യി തി​യേ​റ്റ​റു​ക​ളി​ൽ എ​ത്തു​ന്നു​വെ​ന്ന് നി​ർ​മാ​താ​ക്ക​ൾ നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു.