മും​ബൈ: ബോ​ളി​വു​ഡ് ന​ട​ൻ ഷാ​രൂ​ഖ് ഖാ​ന്‍റെ വീ​ട്ടി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി മും​ബൈ കോ​ർ​പ​റേ​ഷ​നും വ​നം​വ​കു​പ്പും. തീ​ര​ദേ​ശ നി​ർ​മാ​ണ നി​യ​ന്ത്ര​ണ​ച​ട്ടം ലം​ഘി​ച്ചെ​ന്ന പ​രാ​തി​യെ തു​ട​ർ​ന്ന് വെ​ള്ളി​യാ​ഴ്ച പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

മും​ബൈ ബാ​ന്ദ്ര​യി​ൽ ക​ട​ൽ​തീ​ര​ത്തോ​ട് ചേ​ർ​ന്നു​ള്ള ന​ട​ന്‍റെ മ​ന്ന​ത്ത് എ​ന്ന വീ​ട്ടി​ലെ പു​തി​യ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​യ​മം ലം​ഘി​ച്ചാ​ണെ​ന്നു​കാ​ട്ടി ആ​ക്ടി​വി​സ്റ്റാ​യ സ​ന്തോ​ഷ് ദൗ​ണ്ട്ക​റാ​ണ് പ​രാ​തി ന​ൽ​കി​യ​ത്.

എ​ന്നാ​ൽ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഒ​ന്നും നി​യ​മം ലം​ഘി​ച്ച​ല്ലെ​ന്ന് ഷാ​റൂ​ഖ് ഖാ​ന്‍റെ ഓ​ഫീ​സ് പ്ര​തി​ക​രി​ച്ചു. പ​രി​ശോ​ധ​ന ന​ട​ക്കു​മ്പോ​ൾ ഷാ​റൂ​ഖ് ഖാ​നും കു​ടും​ബ​വും വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നി​ല്ല. നി​ർ​മൈ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രി​ശോ​ധ​ന റി​പ്പോ​ർ​ട്ട് സം​ഘം ഉ​ട​ൻ ത​യാ​റാ​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.