കോഴിക്കോട്ട് മന്ത്രി ശിവൻകുട്ടിക്ക് നേരെ കരിങ്കൊടി പ്രതിഷേധം
Saturday, June 21, 2025 11:17 AM IST
കോഴിക്കോട്: വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടിക്ക് നേരെ കെഎസ്യുവിന്റെ കരിങ്കൊടി പ്രതിഷേധം. കോഴിക്കോട്ട് വച്ചാണ് സംഭവം. മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം.
മന്ത്രിയുടെ വാഹനം തടഞ്ഞ് കരിങ്കൊടി കാട്ടിയ പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പോലീസ് ബലം പ്രയോഗിച്ച് ഇവരെ ഇവിടെനിന്ന് മാറ്റിയ ശേഷമാണ് മന്ത്രിയുടെ വാഹനവ്യൂഹത്തിന് കടന്നുപോകാനായത്.