പാ​ല​ക്കാ​ട്: അ​ട​യ്ക്ക പ​റി​ക്കു​ന്ന​തി​നി​ടെ യു​വാ​വ് ഷോ​ക്കേ​റ്റ് മ​രി​ച്ചു. പാ​ല​ക്കാ​ട് കി​ഴ​ക്ക​ഞ്ചേ​രി പ​നം​കു​റ്റി സ്വ​ദേ​ശി ഉ​ല്ലാ​സ് (31) ആ​ണ് മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം 4.30 ഓ​ടു​കൂ​ടി​യാ​ണ് സം​ഭ​വം.

സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ൽ അ​ട​യ്ക്ക പ​റി​ക്കു​ന്ന​തി​നി​ടെ ഉ​ല്ലാ​സി​ന്‍റെ കൈ​യി​ലു​ള്ള ഇ​രു​മ്പ് തോ​ട്ടി സ​മീ​പ​ത്തെ ഇ​ല​ക്ട്രി​ക് ലൈ​നി​ൽ ത​ട്ടി​യ​താ​ണ് ഷോ​ക്ക് ഏ​ൽ​ക്കാ​ൻ കാ​ര​ണം.