യുഎസ് സന്ദർശിക്കാൻ ട്രംപ് ക്ഷണിച്ചിരുന്നെന്ന് പ്രധാനമന്ത്രി
Friday, June 20, 2025 6:59 PM IST
ന്യൂഡൽഹി: ജി7 രാജ്യങ്ങളുടെ ഉച്ചകോടിക്കായി കാനഡയിലെത്തിയപ്പോൾ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അമേരിക്കയിലേക്ക് ക്ഷണിച്ചിരുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കാനഡ വരെ വന്ന സ്ഥിതിക്ക് ഇങ്ങോട്ട് വന്ന് കൂടേ എന്ന് ട്രംപ് ചോദിച്ചുവെന്നും എന്നാൽ വിനയത്തോടെ ക്ഷണം നിരസിച്ചെന്നും മോദി പറഞ്ഞു.
മോദി-ട്രംപ് ടെലിഫോൺ സംഭഷണത്തിനിടെയായിരുന്നു ക്ഷണം. ഇരുനേതാക്കളും 35 മിനിറ്റ് നേരം ടെലിഫോണിലൂടെ സംസാരിച്ചിരുന്നു. ട്രംപിന്റെ ക്ഷണം നിരസിച്ച മോദി ക്രൊയേഷ്യയ്ക്കു പോകുകയായിരുന്നു..
കാനഡയിൽനിന്ന് ക്രൊയേഷ്യയിലേക്കുള്ള യാത്ര മോദി നേരത്തേ തീരുമാനിച്ചതായിരുന്നു. ഇതേത്തുടർന്നാണ് ട്രംപിന്റെ ക്ഷണം മോദി നിരസിച്ചത്.