ത​ല​ശേ​രി: ര​ണ്ടു കി​ലോ ക​ഞ്ചാ​വു​മാ​യി അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ അ​റ​സ്റ്റി​ൽ. യു​പി സ്വ​ദേ​ശി​ക​ളാ​യ മോ​ഹി​ത് കു​മാ​ർ (28), സു​ധേ​ഷ് (27) എ​ന്നി​വ​രെ​യാ​ണ് എ​സ്ഐ പ്ര​ശോ​ഭും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​ന്നു പു​ല​ർ​ച്ചെ 2.45ന് ​ത​ല​ശേ​രി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​രു​വ​രും വ​ല​യി​ലാ​യ​ത്. യു​പി​യി​ൽ നി​ന്നും മം​ഗ​ള എ​ക്സ്പ്ര​സ് ട്രെ​യി​നി​ൽ ത​ല​ശേ​രി​യി​ൽ എ​ത്തി​യ​താ​യി​രു​ന്നു ഇ​രു​വ​രും.

ജി​ല്ല​യി​ൽ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ സ്ഥി​ര​മാ​യി ക​ഞ്ചാ​വെ​ത്തി​ക്കു​ന്ന സം​ഘ​ത്തി​ലെ അം​ഗ​ങ്ങ​ളാ​ണ് ഇ​രു​വ​രു​മെ​ന്നാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ള്ള വി​വ​രം. പ്ര​തി​ക​ളെ പോ​ലീ​സ് വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്.