ഫിഫ ക്ലബ് ലോകകപ്പ്: റയലിനെ സമനിലയിൽ തളച്ച് അൽ ഹിലാൽ
Thursday, June 19, 2025 2:46 AM IST
ഫ്ലോറിഡ: ഫിഫ ക്ലബ് ലോകകപ്പിലെ റയൽ മാഡ്രിഡ്-അൽ ഹിലാൽ മത്സരം സമനിലയിൽ. ഹാർഡ് റോക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി.
റയലിന് വേണ്ടി ഗോൺസാലൊ ഗാർസിയയാണ് ഗോൾ നേടിയത്. റൂബെൻ നെവെസ് ആണ് അൽ ഹിലാലിനായി ഗോൾ സ്കോർ ചെയ്തത്.
ഇതോടെ രണ്ട് ടീമിനും ഒരു പോയിന്റ് വീതം ആയി. ഗ്രൂപ്പ് എച്ചിലാണ് ഇരു ടീമുകളും ഉള്ളത്.