എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ വ്യത്യാസവുമില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍
Wednesday, June 18, 2025 11:14 PM IST
തിരുവനന്തപുരം: നിലമ്പൂരില്‍ വ്യാഴാഴ്ച വോട്ടെടുപ്പ് നടക്കാനിരിക്കെ ജനങ്ങളുടെ പ്രശ്നങ്ങളെക്കുറിച്ചോ, വികസന വിഷയങ്ങളെക്കുറിച്ചോ കോണ്‍ഗ്രസിന്റെയും ഇടത് പക്ഷത്തിന്റെയും നേതാക്കള്‍ക്ക് ഒന്നും പറയാനില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.
ബിജെപിയെയും ആര്‍എസ്എസിനെയും കുറിച്ച് അനാവശ്യ ആരോപണങ്ങള്‍ ഉന്നയിക്കുക മാത്രമാണ് ഇരുപക്ഷവും ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.
വര്‍ഗീയ രാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കണമെങ്കില്‍ നമുക്ക് ജമാഅത്തെ ഇസ്ലാമിയെയും പിഡിപിയെയും കുറിച്ച് ചര്‍ച്ച ചെയ്യാം. അവരെ രാഷ്ട്രീയ മുഖ്യധാരയിലേക്ക് കൊണ്ടു വരുന്നതിലൂടെ സംഭവിക്കുന്ന അപകടങ്ങളെക്കുറിച്ച് സംസാരിക്കാമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.