മോഷണ ശ്രമത്തിനിടെ വിശന്നു; ഹോട്ടലിൽ നിന്ന് ഭക്ഷണം ചൂടാക്കി കഴിക്കാൻ ശ്രമിച്ചയാൾ പിടിയിൽ
Wednesday, June 18, 2025 1:55 PM IST
തൃശൂർ: മോഷണ ശ്രമത്തിനിടെ വിശന്നതിനെ തുടർന്ന് ഹോട്ടലിൽ നിന്ന് ഭക്ഷണം ചൂടാക്കി കഴിക്കാൻ ശ്രമിച്ചയാൾ പൊലീസ് പിടിയിലായി. മാർത്താണ്ഡം സ്വദേശി ശിവകുമാറാണ് പിടിയിലായത്. കൽമണ്ഡപത്തിലെ ഒരു ഹോട്ടലിലായിരുന്നു ഇയാൾ മോഷണ ശ്രമം നടത്തിയത്.
കഴിഞ്ഞ മാസമാണ് സംഭവം നടന്നത്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളിൽ ഇയാൾ അടുക്കളയിൽ കയറുകയും ഭക്ഷണം ചൂടാക്കി കഴിക്കാൻ ശ്രമിക്കുന്നതും പതിഞ്ഞിരുന്നു. പിന്നീട് സിസിടിവി ശ്രദ്ധയിൽപ്പെട്ടതോടെ ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു.
പോലീസ് നടത്തിയ അന്വേഷണത്തിൽ മാർത്താണ്ഡം സ്വദേശി ശിവകുമാർ എന്ന അനീഷാണ് ഹോട്ടലിൽ കയറി മോഷണ ശ്രമം നടത്തിയതെന്ന് സ്ഥിരീകരിച്ചു. ഇയാളെ തൃശൂരിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു.