ഗ​ർ​വാ: ജാ​ർ​ഖ​ണ്ഡി​ലെ ഗ​ർ​വ ജി​ല്ല​യി​ൽ വി​വാ​ഹം ക​ഴി​ഞ്ഞ് ഒ​രു മാ​സ​ത്തി​ന് ശേ​ഷം ഭ​ർ​ത്താ​വി​നെ വി​ഷം കൊ​ടു​ത്തു കൊ​ന്ന കേ​സി​ൽ 20 കാ​രി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ഭ​ർ​തൃ​മാ​താ​വ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്നാ​ണ് സു​നി​ത എ​ന്ന യു​വ​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​വ​രെ റി​മാ​ൻ​ഡ് ചെ​യ്തു. റാ​ങ്ക പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലു​ള്ള ബ​ഹോ​കു​ദാ​ർ ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം.

മേ​യ് 11 നാ​യിരുന്നു ബു​ദ്ധ​നാ​ഥ് സിം​ഗും, സു​നി​ത​യും ത​മ്മി​ലു​ള്ള വി​വാ​ഹം. സു​നി​ത സിം​ഗ്, ഭ​ർ​ത്താ​വി​ന്‍റെ ഭ​ക്ഷ​ണ​ത്തി​ൽ വി​ഷ​വ​സ്തു ക​ല​ർ​ത്തി​യ​താ​യാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ മാ​താ​വ് ആ​രോ​പി​ക്കു​ന്ന​ത്.

ഇ​രു​വ​രും ത​മ്മി​ൽ പ​തി​വാ​യി വ​ഴ​ക്കു​ണ്ടാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. പോ​ലീ​സ് പി​ടി​കൂ​ടി​യ​തി​ന് പി​ന്നാ​ലെ സു​നി​ത കു​റ്റം സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു.