തി​രു​വ​ന​ന്ത​പു​രം: അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​ന​ദു​ര​ന്ത​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി ര​ഞ്ജി​ത​യ്ക്കെ​തി​രേ അ​ധി​ക്ഷേ​പ പ​രാ​മ​ർ​ശം ന​ട​ത്തി​യ വെ​ള്ള​രി​ക്കു​ണ്ട് ഡ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ എ. ​പ​വി​ത്ര​നെ​തി​രെ ക​ടു​ത്ത ശി​ക്ഷാ ന​ട​പ​ടി​ക്ക് നി​ര്‍​ദേ​ശം.

സ​ര്‍​വീ​സ് റൂ​ള്‍ പ്ര​കാ​ര​മു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ ആ​രം​ഭി​ക്കാ​ന്‍ റ​വ​ന്യു മ​ന്ത്രി കെ. ​രാ​ജ​ന്‍ ലാ​ന്‍​ഡ് റ​വ​ന്യൂ ക​മ്മീ​ഷ​ണ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി. മെ​മ്മോ​യ്ക്ക് മ​റു​പ​ടി ല​ഭി​ച്ച ശേ​ഷം മ​റ്റു ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കും. പ​വി​ത്ര​ന്‍ നി​ല​വി​ല്‍ സ​സ്‌​പെ​ന്‍​ഷ​നി​ലാ​ണ്.

ര​ഞ്ജി​ത​യ്ക്കെ​തി​രേ ജാ​തി​വി​രു​ദ്ധ​വും സ്ത്രീ​വി​രു​ദ്ധ​വു​മാ​യ പ​രാ​മ​ര്‍​ശ​മാ​ണ് ഫേ​സ്ബു​ക്ക് ക​മ​ന്‍റി​ലൂ​ടെ ഇ​യാ​ള്‍ ന​ട​ത്തി​യ​ത്. പി​ന്നാ​ലെ, ജാ​മ്യ​മി​ല്ലാ​വ​കു​പ്പ് പ്ര​കാ​രം കേ​സെ​ടു​ത്ത് പ​വി​ത്ര​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.