കൊട്ടിയൂർ ഉത്സവം; ഇളനീർ വയ്പ് ചൊവ്വാഴ്ച
Monday, June 16, 2025 7:44 PM IST
കണ്ണൂർ: കൊട്ടിയൂർ ഉത്സവത്തിന്റെ പ്രധാന ചടങ്ങായ ഇളനീർ വയ്പ് ചൊവ്വാഴ്ച നടത്തും. ഇതിനായുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയായി. നെയ്യാട്ട നാൾ മുതൽ പലയിടങ്ങളിലുള്ള കഞ്ഞിപ്പുരകളിൽ വ്രതത്തിൽ കഴിയുന്നവർ ചൊവ്വാഴ്ച ഇളനീർ കാവുകളുമായി കൊട്ടിയൂരിലെത്തും.
രാത്രി ഒമ്പതോടെയാണ് ചടങ്ങുകൾ ആരംഭിക്കുന്നത്. അഭിഷേകത്തിനുള്ള ഇളനീരുകൾ കാവുകളാക്കി വ്രതക്കാർ കൊട്ടിയൂരിലേക്ക് പ്രയാണം തുടങ്ങി. ശനി, ഞായർ ദിവസങ്ങളിലാണ് ഭക്തർ കൂടുതലായി എത്തുന്നത്. ബുധനാഴ്ചയാണ് മറ്റൊരു പ്രധാന ചടങ്ങായ ഇളനീരാട്ട്.
കഴിഞ്ഞ രണ്ട് ദിവസം ഭക്തജനപ്രവാഹമായിരുന്നെങ്കിൽ തിങ്കളാഴ്ച ദർശനത്തിന് വളരെ കുറച്ച് ആളുകൾ മാത്രമാണ് എത്തിയത്. വൈശാഖോത്സവത്തിന്റെ പ്രധാന ദിവസമായ ചൊവ്വാഴ്ച കൂടുതൽ ആളുകൾ എത്തുമെന്ന് ഭാരവാഹികൾ പറഞ്ഞു.