തി​രു​വ​ന​ന്ത​പു​രം: ധ​ന​വ​കു​പ്പ് തു​ക അ​നു​വ​ദി​ച്ച​തി​നാ​ൽ ഈ ​മാ​സ​ത്തെ ക്ഷേ​മ​പെ​ൻ​ഷ​ൻ വി​ത​ര​ണം 20 മു​ത​ൽ ആ​രം​ഭി​ക്കും. ര​ണ്ടാം പി​ണ​റാ​യി വി​ജ​യ​ൻ സ​ർ​ക്കാ​രി​ന്‍റെ കാ​ല​യ​ള​വി​ല്‍ 38,500 കോ​ടി രൂ​പ​യോ​ളം സാ​മൂ​ഹ്യ​സു​ര​ക്ഷാ പെ​ൻ​ഷ​ൻ ന​ല്‍​കാ​നാ​യി ചെ​ല​വ​ഴി​ച്ചെ​ന്ന് സ​ർ​ക്കാ​ർ അ​റി​യി​ച്ചു.

2016-21 ലെ ​എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് 35154 കോ​ടി രൂ​പ​യാ​ണ് സാ​മൂ​ഹ്യ സു​ര​ക്ഷാ പെ​ൻ​ഷ​ൻ ന​ൽ​കാ​നാ​യി അ​നു​വ​ദി​ച്ച​ത്. യു​ഡി​എ​ഫ് ഭ​ര​ണ​കാ​ല​ത്തെ 18 മാ​സ​ത്തെ പെ​ൻ​ഷ​ൻ കു​ടി​ശി​ക​യു​ള്‍​പ്പെ​ടെ​യാ​ണ് 35,154 കോ​ടി രൂ​പ ക്ഷേ​മ​പെ​ന്‍​ഷ​നാ​യി വി​ത​ര​ണം ചെ​യ്‌​ത​തെ​ന്നും സ​ർ​ക്കാ​ർ വാ​ർ​ത്താ​ക്കു​റി​പ്പി​ൽ വി​ശ​ദീ​ക​രി​ച്ചു.

സം​സ്ഥാ​ന​ത്തെ 62 ല​ക്ഷ​ത്തോ​ളം പേ​ര്‍​ക്ക് പ്ര​തി​മാ​സം 1600 രൂ​പ​യാ​ണ് പെ​ന്‍​ഷ​നാ​യി ല​ഭി​ക്കു​ക.