ല​ക്‌​നോ: ഹ​ജ്ജ് യാ​ത്രക്കാ​രു​മാ​യി വ​ന്ന സൗ​ദി എ​യ​ര്‍​ലൈ​ന്‍​സ് വി​മാ​ന​ത്തി​ല്‍ തീ. ​വി​മാ​നം ല​ക്‌​നോ​വി​ല്‍ ഇ​റ​ങ്ങു​മ്പോ​ഴാ​ണ് ഇ​ട​ത് ച​ക്ര​ത്തി​ല്‍​നി​ന്ന് തീ​യും പു​ക​യും ക​ണ്ട​ത്. ഉ​ട​നെ വി​മാ​ന​ത്തി​ല്‍​നി​ന്ന് യാ​ത്ര​ക്കാ​രെ ഒ​ഴി​പ്പി​ച്ചു.

സൗ​ദി എ​യ​ര്‍​ലൈ​ന്‍​സി​ന്‍റെ എ​സ്‌വി 3112 ​എ​ന്ന വി​മാ​ന​ത്തി​ലാ​ണ് തീ ​ക​ണ്ട​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി 10:45നാ​ണ് വി​മാ​നം ജി​ദ്ദ​യി​ല്‍​നി​ന്ന് പു​റ​പ്പെ​ട്ട​ത്.​രാ​വി​ലെ ആ​റ​ര​യോ​ടെ ല​ക്‌​നോ​വി​ലെ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ലാ​ന്‍​ഡ് ചെ​യ്യു​മ്പോ​ഴാ​ണ് ഇ​ട​ത് ച​ക്ര​ത്തി​ന്‍റെ ഭാ​ഗ​ത്ത് തീ​യും പു​ക​യും ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​ത്. ഉ​ട​നെ പൈ​ല​റ്റ് വി​മാ​നം പ്ര​ത്യേ​ക വ​ശ​ത്തേ​ക്ക് മാ​റ്റി നി​ര്‍​ത്തു​ക​യാ​യി​രു​ന്നു.

വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​രെ​ത്തി തീ​യ​ണ​ച്ചു. വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​വ​രെ സു​ര​ക്ഷി​ത സ്ഥാ​ന​ത്തേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്. ലാ​ന്‍​ഡിം​ഗ് ഗി​യ​റി​ലെ ഹൈ​ഡ്രോ​ളി​ക് സം​വി​ധാ​ന​ത്തി​ലെ ചോ​ര്‍​ച്ച ആ​ണ് തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. വി​മാ​നം കൂ​ടു​ത​ല്‍ പ​രി​ശോ​ധ​ന​ക​ള്‍​ക്കാ​യി മാ​റ്റി.