ന്യൂ​ഡ​ൽ​ഹി: എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​നം പ​റ​ന്നു​യ​രു​ന്ന​തി​ന് തൊ​ട്ടു​മു​ൻ​പു​ണ്ടാ​യ സ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്നു റ​ൺ​വേ​യി​ൽ നി​ർ​ത്തി​യി​ട്ടു. പ​ശ്ചി​മ ബം​ഗാ​ളി​ലെ നേ​താ​ജി സു​ഭാ​ഷ് ച​ന്ദ്ര​ബോ​സ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഹി​ൻ​ഡ​ൺ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് പോ​കേ​ണ്ടി​യി​രു​ന്ന വി​മാ​ന​മാ​ണ് വൈ​കി​യ​ത്.

റ​ൺ​വേ​യി​ൽ​വ​ച്ച് അ​പ്ര​തീ​ക്ഷി​ത​മാ​യി ഉ​ണ്ടാ​യ സാ​ങ്കേ​തി​ക ത​ക​രാ​ർ മൂ​ലം IX 1511 എ​ന്ന വി​മാ​നം ഒ​രു മ​ണി​ക്കൂ​റി​ല​ധി​കം നി​ർ​ത്തി​വ​ച്ചു. യാ​ത്ര​ക്കാ​ർ​ക്ക് സൗ​ജ​ന്യ​മാ​യി യാ​ത്ര പു​നഃ​ക്ര​മീ​ക​രി​ക്കാ​നോ മു​ഴു​വ​ൻ പ​ണ​വും തി​രി​കെ ല​ഭി​ക്കു​ന്ന രീ​തി​യി​ൽ ടി​ക്ക​റ്റ് റ​ദ്ദാ​ക്കാ​നോ ഉ​ള്ള അ​വ​സ​രം ന​ൽ​കി.

അ​സൗ​ക​ര്യ​ത്തി​ൽ ഖേ​ദി​ക്കു​ന്നു​വെ​ന്ന് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വ​ക്താ​വ് അ​റി​യി​ച്ചു. വി​മാ​ന റ​ൺ​വേ​യി​ലേ​ക്ക് എ​ത്തി പു​റ​പ്പെ​ടാ​ൻ ത​യാ​റെ​ടു​ക്കു​മ്പോ​ൾ ഫ്ലൈ​റ്റ് ക്രൂ ​അ​വ​സാ​ന നി​മി​ഷം ഒ​രു സാ​ങ്കേ​തി​ക ത​ക​രാ​ർ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.