മ​ല​പ്പു​റം: നി​ല​മ്പൂ​രി​ൽ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ സ​ഞ്ച​രി​ച്ച വാ​ഹ​നം ത​ട​ഞ്ഞ് പ​രി​ശോ​ധി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ആ​ര്യാ​ട​ന്‍ ഷൗ​ക്ക​ത്ത്. എ​ല്‍​ഡി​എ​ഫ് നേ​താ​ക്ക​ളു​ടെ പെ​ട്ടി പ​രി​ശോ​ധി​ക്കാ​ന്‍ കേ​ര​ളാ പോ​ലീ​സി​ന് ധൈ​ര്യ​മി​ല്ലെ​ന്ന് ഷൗ​ക്ക​ത്ത് പ്ര​തി​ക​രി​ച്ചു.

ഷാ​ഫി​യും രാ​ഹു​ലും പ​രി​ശോ​ധ​ന ന​ട​ത്തേ​ണ്ടെ​ന്ന് പ​റ​ഞ്ഞി​ല്ല. യു​ഡി​എ​ഫ് നേ​താ​ക്ക​ളു​ടെ പെ​ട്ടി പ​രി​ശോ​ധി​ച്ച​തു​കൊ​ണ്ടൊ​ന്നും നി​ല​മ്പൂ​രി​ലെ ജ​ന​ങ്ങ​ളു​ടെ ജ​ന​വി​ധി മാ​റ്റി​മ​റി​ക്കാ​ന്‍ ക​ഴി​യി​ല്ല. തോ​ല്‍​വി ഭ​യ​ന്നാ​ണ് ഇ​ത്ത​രം കാ​ര്യ​ങ്ങ​ളാ​ണ് ചെ​യ്യു​ന്ന​ത്.

പെ​ട്ടി പ​രി​ശോ​ധി​ച്ചും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യും പീ​ഡി​പ്പി​ച്ചു​മൊ​ന്നും നി​ല​മ്പൂ​രി​ല്‍ ജ​യി​ക്കാ​മെ​ന്ന് ഇ​ട​തു​പ​ക്ഷം വി​ചാ​രി​ക്കേ​ണ്ടെ​ന്നും ഷൗ​ക്ക​ത്ത് കൂ​ട്ടി​ച്ചേ​ർ​ത്തു.