ജ​റു​സ​ലേം: ഇ​റാ​ൻ - ഇ​സ്ര​യേ​ൽ സം​ഘ​ർ​ഷം ശ​ക്ത​മാ​കു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. ഇ​റാ​ന്‍റെ ഒ​രു ആ​ണ​വ കേ​ന്ദ്രം കൂ​ടി ആ​ക്ര​മി​ച്ചെ​ന്ന് ഇ​സ്ര​യേ​ൽ അ​വ​കാ​ശ​പ്പെ​ട്ടു. ഇ​സ്ഫ​ഹാ​ൻ ആ​ണ​വ നി​ല​യ​ത്തി​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യെ​ന്ന് ഇ​സ്ര​യേ​ൽ വ്യ​ക്ത​മാ​ക്കി.

വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ ഇ​റാ​നി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​സ്ര​യേ​ൽ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ന് പി​ന്നാ​ലെ ഇ​റാ​ൻ തി​രി​ച്ച​ടി ആ​രം​ഭി​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നി​ലെ​യാ​ണ് ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണം ശ​ക്ത​മാ​ക്കി​യ​ത്. ഇ​തി​നി​ടെ ഇ​സ്രാ​യേ​ലി​ന്‍റെ യു​ദ്ധ വി​മാ​നം വെ​ടി​വെ​ച്ചി​ട്ട​താ​യി ഇ​റാ​ൻ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു​ണ്ട്.

എ​ന്നാ​ൽ ഇ​ത് ഇ​സ്ര​യേ​ൽ സൈ​നി​ക വ​ക്താ​വ് നി​ഷേ​ധി​ച്ചു. ജ​റു​സ​ലേ​മി​ലും തെ​ൽ അ​വീ​വി​ലും വ്യോ​മാ​ക്ര​മ​ണ മു​ന്ന​റി​യി​പ്പ് സൈ​റ​ണു​ക​ൾ മു​ഴ​ങ്ങി. തെ​ൽ അ​വീ​വി​ൽ സ്ഫോ​ട​ന ശ​ബ്ദം കേ​ട്ട​താ​യി റി​പ്പോ‍​ർ​ട്ടു​ക​ളു​ണ്ട്. അ​തി​നി​ടെ യെ​മ​നി​ൽ നി​ന്നും ഇ​സ്രാ​യേ​ലി​ലേ​ക്ക് റോ​ക്ക​റ്റ് ആ​ക്ര​മ​ണം ഉ​ണ്ടാ​യി.