സെഞ്ചുറിയുമായി മാർക്രവും അർധ സെഞ്ചുറിയുമായി ബാവുമയും; വിജയത്തിനരികെ ദക്ഷിണാഫ്രിക്ക
Friday, June 13, 2025 11:11 PM IST
ലോർഡ്സ്: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്ക വിജയത്തിലേക്ക്. മൂന്നാം ദിനത്തിലെ മത്സരം അവസാനിപ്പിക്കുമ്പോൾ ഓസ്ട്രേലിയ ഉയർത്തിയ 282 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് രണ്ടാം ഇന്നിംഗ്സിൽ ബാറ്റ് ചെയ്യുന്ന ദക്ഷിണാഫ്രിക്ക രണ്ട് വിക്കറ്റ് നഷ്ടത്തിൽ 213 റൺസ് എന്ന നിലയിലാണ്.
കിരീടം സ്വന്തമാക്കുന്നതിനായി ദക്ഷിണാഫ്രിക്കയ്ക്ക് 69 റൺസ് കൂടി നേടിയാൽ മതി. സെഞ്ചുറി നേടി എയ്ഡൻ മാർക്രവും അർധ സെഞ്ചുറിയുമായി നായകൻ ടെംബ ബാവുമയും തിളങ്ങിയതോടെ ദക്ഷിണാഫ്രിക്ക ശക്തമായ നിലയിലാണ്.
മാർക്രം 102 റൺസും ബാവുമ 65 റൺസും നേടിയിട്ടുണ്ട്. ആറ് റൺസ് നേടിയ റയാൻ റിക്കിൾട്ടണും 27 റൺസ് നേടിയ വിയാൻ മുൾഡറും മാത്രമാണ് പുറത്തായത്. ഓസ്ട്രേലിയയ്ക്ക് വേണ്ടി മിച്ചൽ സ്റ്റാർക്കാണ് ഇരുവരെയും പുറത്താക്കിയത്.