ആ​ല​പ്പു​ഴ: അ​രൂ​രി​ൽ ആ​സാം സ്വ​ദേ​ശി ട്രെ​യി​ൻ ത​ട്ടി മ​രി​ച്ചു. ആ​സാ​മി​ലെ ഗോ​ലാ​ഹ​ട്ട് ജി​ല്ല​യി​ലു​ള്ള സ​മു​ക്ക്ജാ​ൻ ബു​ക്കി​യാ​ൽ ഗ്രാ​മ​ത്തി​ൽ നി​ന്നു​ള്ള ദി​ഗ​ന്തോ (25) ആ​ണ് മ​രി​ച്ച​ത്.

അ​രൂ​ർ വ്യ​വ​സാ​യ മേ​ഖ​ല​യി​ലെ അ​ലു​മി​നി​യം ഫേ​ബ്രി​ക്കേ​ഷ​ൻ മെ​റ്റ​ൽ കോ​ട്ടിം​ഗ് ക​മ്പി​നി​യാ​യ സ​ൺ മെ​റ്റ​ൽ കോ​ട്ടി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. വ്യാ​ഴാ​ഴ്ച രാ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം.

അ​രൂ​ർ, കു​മ്പ​ളം റെ​യി​ൽ​പാ​ത​യി​ലെ നി​ർ​മാ​ണ തൊ​ഴി​ലാ​ളി​ക​ളാ​ണ് ട്രെ​യി​ൻ ത​ട്ടി​യ നി​ല​യി​ൽ യു​വാ​വി​നെ ആ​ദ്യം ക​ണ്ട​ത്. അ​രൂ​ർ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യി.