കാ​സ​ര്‍​ഗോ​ഡ്: അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച പ​ത്ത​നം​തി​ട്ട പു​ല്ലാ​ട് സ്വ​ദേ​ശി ര​ഞ്ജി​ത​യെ ജാ​തീ​യ​മാ​യി അ​പ​മാ​നി​ച്ച സം​ഭ​വ​ത്തി​ല്‍ ഡെ​പ്യൂ​ട്ടി ത​ഹ​സി​ല്‍​ദാ​ര്‍​ക്ക് സ​സ്‌​പെ​ന്‍​ഷ​ന്‍. കാ​സ​ര്‍​ഗോ​ഡ് വെ​ള്ള​രി​ക്കു​ണ്ട് ഡെ​പ്യൂ​ട്ടി ത​ഹ​സി​ല്‍​ദാ​ര്‍ പ​വി​ത്ര​നെ​തി​രെ​യാ​ണ് ന​ട​പ​ടി. ഇ​യാ​ളെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു​കൊ​ണ്ട് ക​ള​ക്ട​ര്‍ ഉ​ത്ത​ര​വി​റ​ക്കി.

ആ​ന​ന്ദാ​ശ്ര​മം എ​ന്ന പ്രൊ​ഫൈ​ലി​ൽ നി​ന്നാ​ണ് പ​വി​ത്ര​ൻ ര‍​ഞ്ജി​ത​യെ ജാ​തീ​യ​മാ​യി അ​ധി​ക്ഷേ​പി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള പ​രാ​മ​ർ​ശം ന​ട​ത്തി​യ​ത്. ക​മ​ന്‍റി​ൽ അ​ശ്ലീ​ല​വും സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്കു​ന്ന​തു​മാ​യ വാ​ക്കു​ക​ളും ഉ​ണ്ടാ​യി​രു​ന്നു. വി​വാ​ദ​മാ​യ​തോ​ടെ പോ​സ്റ്റ് നീ​ക്കം ചെ​യ്തു.

പോ​സ്റ്റ് വി​വാ​ദ​മാ​യ​തി​ന് പി​ന്നാ​ലെ ഒ​ട്ടേ​റെ​പ്പേ​ർ മു​ഖ്യ​മ​ന്ത്രി​ക്ക് ഓ​ൺ​ലൈ​നാ​യി പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി.

നേ​ര​ത്തെ കാ​ഞ്ഞ​ങ്ങാ​ട് എം​എ​ൽ​എ​യും മു​ൻ​മ​ന്ത്രി​യു​മാ​യ ഇ.​ച​ന്ദ്ര​ശേ​ഖ​ര​നെ​തി​രെ സ​മൂ​ഹമാ​ധ്യ​മ​ത്തി​ൽ അ​പ​കീ​ർ​ത്തി​ക​ര​മാ​യ പോ​സ്റ്റി​ട്ട​തി​ന് പി​ന്നാ​ലെ പ​വി​ത്ര​നെ​തി​രേ ന​ട​പ​ടി​യെ​ടു​ത്തി​രു​ന്നു. സ​സ്പെ​ൻ​ഷ​ൻ കാ​ലാ​വ​ധി ക​ഴി​ഞ്ഞ് ഒ​രു മാ​സം മു​ന്പാ​ണ് ഇയാളെ ജോ​ലി​യി​ൽ തി​രി​കെ പ്ര​വേ​ശി​ച്ച​ത്. പി​ന്നാ​ലെ​യാ​ണ് മ​റ്റൊ​രു അ​ധി​ക്ഷേ​പ പോ​സ്റ്റും പ​ങ്കു​വ​ച്ച​ത്.