അ​ഹ​മ്മ​ദാ​ബാ​ദ്: വി​മാ​നാ​പ​ക​ട​ത്തി​ല്‍ 204 മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ത്തി. മൃ​ത​ദേ​ഹ​ങ്ങ​ൾ കൈ​മാ​റു​ന്ന​തി​നാ​യി അ​ടു​ത്ത ബ​ന്ധു​ക്ക​ളു​ടെ ഡി​എ​ൻ​എ സാ​മ്പി​ൾ ശേ​ഖ​ര​ണം തു​ട​ങ്ങി.

ബി​ജെ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ക​സോ​തി ഭ​വ​നി​ലാ​ണ് ര​ക്ത സാ​മ്പി​ൾ ശേ​ഖ​ര​ണ ന​ട​പ​ടി തു​ട​ങ്ങി​യ​ത്. ഗാ​ന്ധി​ന​ഗ​ർ ഫോ​റ​ൻ​സി​ക് ലാ​ബി​ലാ​ണ് ഡി​എ​ൻ​എ പ​രി​ശോ​ധ​ന ന​ട​ത്തു​ക. ഡി​എ​ൻ​എ ഫ​ലം ല​ഭി​ച്ച ശേ​ഷ​മാ​യി​രി​ക്കും മൃ​ത​ദേ​ഹ​ങ്ങ​ള്‍ ബ​ന്ധു​ക്ക​ള്‍​ക്ക് കൈ​മാ​റു​ക.

അ​തേ​സ​മ​യം, വി​മാ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് ഒ​രു കോ​ടി രൂ​പ ധ​ന​സ​ഹാ​യം ടാ​റ്റ പ്ര​ഖ്യാ​പി​ച്ചു. ടാ​റ്റ സ​ൺ​സ് ചെ​യ​ർ​മാ​ൻ എ​ൻ. ച​ന്ദ്ര​ശേ​ഖ​ര​ൻ ആ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

പ​രി​ക്കേ​റ്റ മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ ചി​ല​വും ടാ​റ്റ ഏ​റ്റെ​ടു​ക്കും. ദു​ര​ന്ത​ത്തി​ൽ ത​ക​ർ​ന്ന ഹോ​സ്റ്റ​ൽ കെ​ട്ടി​ടം പു​തു​ക്കി പ​ണി​യു​മെ​ന്നും ടാ​റ്റാ ഗ്രൂ​പ്പ് അ​റി​യി​ച്ചു.