അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ലെ അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ന് സ​മീ​പം ത​ക​ര്‍​ന്നു​വീ​ണ വി​മാ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത് 169 ഇ​ന്ത്യ​ക്കാ​ർ. അ​ന്പ​തി​ല​ധി​കം യു​കെ പൗ​ര​ന്മാ​രും ഏ​ഴ് പോ​ർ​ച്ചു​ഗീ​സു​കാ​രും ഒ​രു കാ​ന​ഡ പൗ​ര​നും വി​മാ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.

യാ​ത്ര​ക്കാ​രി​ൽ എ​ട്ട് കു​ട്ടി​ക​ളും ര​ണ്ട് പി​ഞ്ചു​കു​ഞ്ഞു​ങ്ങ​ളും ഉ​ണ്ടാ​യി​രു​ന്നെ​ന്നാ​ണ് വി​വ​രം. മ​ല​യാ​ളി​ക​ളാ​യ ര​ണ്ട് പേ​രും അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട വി​മാ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നെ​ന്നാ​ണ് സൂ​ച​ന.

അ​തേ​സ​മ​യം അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 110 ആ​യി. മ​ര​ണ​സം​ഖ്യ ഇ​നി​യും ഉ​യ​ർ​ന്നേ​ക്കു​മെ​ന്നാ​ണ് ആ​ശ​ങ്ക.

വി​മാ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന ഗു​ജ​റാ​ത്ത് മു​ന്‍ മു​ഖ്യ​മ​ന്ത്രി വി​ജ​യ് രൂ​പാ​ണി​യു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് വി​വ​രം. ഇ​ന്ന് ഉ​ച്ച​യ്ക്ക് 1:38നാ​ണ് അ​പ​ക​ടം. പ​റ​ന്നു​യ​ർ​ന്ന് മി​നി​റ്റു​ക​ൾ​ക്കു​ള്ളി​ൽ വി​മാ​നം ത​ക​ർ​ന്നു​വീ​ഴു​ക​യാ​യി​രു​ന്നു. ല​ണ്ട​നി​ലേ​ക്ക് പു​റ​പ്പെ​ട്ട എ​യ​ര്‍ ഇ​ന്ത്യ ബോ​യിം​ഗ് 787 ഡ്രീം​ലൈ​ന​ര്‍ വി​മാ​ന​മാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്.