മേശയുടെ ഗ്ലാസ് പൊട്ടി അപകടം; അഞ്ച് വയസുകാരന് മരിച്ചു
Thursday, June 12, 2025 12:29 PM IST
കൊല്ലം: കുണ്ടറയില്‍ മേശയുടെ ഗ്ലാസ് പൊട്ടി വീണതിനേ തുടര്‍ന്ന് പരിക്കേറ്റ് അഞ്ച് വയസുകാരന് മരിച്ചു. കുണ്ടറ സ്വദേശികളായ സുനീഷ്-റൂബി ദമ്പതികളുടെ മകന് എയ്ദന്‍ ആണ് മരിച്ചത്.
മേശയുടെ ഗ്ലാസ് പൊട്ടി കുട്ടിയുടെ ദേഹത്തേക്ക് തുളച്ചുകയറുകയായിരുന്നു. അമ്മ കുളി കഴിഞ്ഞുവരുമ്പോള്‍ കുട്ടി രക്തം വാര്‍ന്ന് കിടക്കുന്നതായി കണ്ടെത്തുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
മേശപ്പുറത്ത് കയറി കതകിന്റെ കുറ്റി തുറക്കാന്‍ കുട്ടി ശ്രമിച്ചതാകാം അപകടകാരണമെന്നാണ് നിഗമനം.