വനിതാ പോലീസുകാരി വസ്ത്രം മാറുന്ന ദൃശ്യങ്ങൾ പകർത്തി; പോലീസുകാരൻ അറസ്റ്റിൽ
Thursday, June 12, 2025 11:49 AM IST
ഇടുക്കി: വണ്ടിപ്പെരിയാറിൽ ഒളികാമറ വച്ച് വനിതാ പോലീസുകാരി വസ്ത്രം മാറുന്ന ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ പോലീസുകാരൻ അറസ്റ്റിൽ. വണ്ടിപ്പെരിയാർ സ്റ്റേഷനിലെ പോലീസുകാരനായ വൈശാഖാണ് പിടിയിലായത്.
സ്റ്റേഷനിൽ ഒളികാമറ വച്ചാണ് ഇയാൾ ദൃശ്യങ്ങൾ പകർത്തിയത്. ദൃശ്യങ്ങൾ പോലീസുകാരിക്ക് അയച്ചുകൊടുത്തി ഇയാൾ ഭീഷണിപ്പെടുത്തിയതോടെ ഇവർ പരാതി നൽകുകയായിരുന്നു.
വനിതാ സെല്ലിലും സൈബര്‍ ക്രൈമിലും പരാതി നൽകിയതോടെ ഇടുക്കി എസ്പിയുടെ നേതൃത്വത്തിലാണ് പോലീസുകാരനെ അറസ്റ്റ് ചെയ്തത്. ദൃശ്യങ്ങള്‍ പ്രതിയുടെ ഫോണില്‍ നിന്നും കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.