ജമാഅത്തെ ഇസ്ലാമിയുമായുള്ള കൂട്ടുകെട്ട്; പ്രിയങ്കാ ഗാന്ധി നിലപാട് വ്യക്തമാക്കണമെന്ന് എം.വി.ഗോവിന്ദന്
Thursday, June 12, 2025 9:58 AM IST
തിരുവനന്തപുരം: ജമാഅത്തെ ഇസ്ലാമിയുമായുള്ള കോണ്‍ഗ്രസ് കൂട്ടുകെട്ടില്‍ പിയങ്കാ ഗാന്ധി നിലപാട് വ്യക്തമാക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്. നിലമ്പൂരില്‍ പ്രചാരണത്തിനെത്തുമ്പോള്‍ പ്രിയങ്ക ഇക്കാര്യത്തില്‍ മറുപടി പറയണമെന്ന് ഗോവിന്ദന് ആവശ്യപ്പെട്ടു.
അഖിലേന്ത്യാ കോണ്‍ഗ്രസ് നേതൃത്വം വര്‍ഗീതയെ ശക്തമായി എതിര്‍ക്കുമ്പോഴാണ് കേരളത്തിലെ കോണ്‍ഗ്രസ് ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ സ്വീകരിച്ചത്. ഈ സാഹചര്യത്തില്‍ അഖിലേന്ത്യാ നേതാവ് കൂടിയായ പ്രിയങ്ക നിലപാട് പറയണമെന്ന് ഗോവിന്ദന് പ്രതികരിച്ചു.
വെള്ളിയാഴ്ചയാണ് പ്രിയങ്ക നിലമ്പൂരില്‍ പ്രചാരണത്തിന് എത്തുക. മുത്തേടത്തും നിലമ്പൂരിലും പ്രചാരണ യോഗങ്ങളില്‍ പങ്കെടുത്ത ശേഷം വയനാട്ടിലേക്ക് തിരിക്കും.