ഇടുക്കിയില്‍ കാട്ടുപന്നിക്കൂട്ടത്തിന്റെ ആക്രമണം; യുവാവിന് പരിക്ക്
Thursday, June 12, 2025 8:57 AM IST
ഇടുക്കി: മൈലാടുംപാറയില്‍ കാട്ടുപന്നിക്കൂട്ടത്തിന്റെ ആക്രമണത്തില്‍ യുവാവിന് പരിക്ക്. മൈലാടുംപാറ സ്വദേശി അനൂപിനാണ് പരിക്കേറ്റത്.
ചൊവ്വാഴ്ച രാത്രി എട്ടരയോടെ കുമളി-മൂന്നാര്‍ സംസ്ഥാനപാതയിലാണ് സംഭവം. റോഡ് മുറിച്ച് കടന്ന കാട്ടുപന്നിക്കൂട്ടം അനൂപിന്റെ സ്കൂട്ടര്‍ ഇടിച്ചുതെറുപ്പിക്കുകയായിരുന്നു.
താഴെ വീണ അനൂപിന്റെ കൈയ്ക്കും കാലിനും പരിക്കുണ്ട്. ശബ്ദം കേട്ടെത്തിയ സമീപവാസികളാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. എസി മെക്കാനിക്കായ അനൂപ് നെടുങ്കണ്ടത്തെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം.